ആദിവാസി പുനരധിവാസം’ ഡോക്ടറേറ്റ് നേടി നിതീഷ് കുമാര്‍ കെ.പി
വയനാട്ടിലെ കുറുമ ഗോത്രത്തില്‍ നിന്നുമുള്ള നിതീഷ് കുമാര്‍ തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും സോഷ്യല്‍ വര്‍ക്കിലാണ് ഡോക്റ്ററേറ്റ് നേടിയത്. ആദിവാസി പുനര ധിവാസം എന്ന വിഷയത്തിലാണ് നിതീഷ് പഠനം നടത്തിയത്. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം കേന്ദ്രമാക്കി ആദിവാസികളുടെ ജീവിത ത്തില്‍ പുനരധിവാസവും അതിന് ശേഷമുണ്ടാ യതുമായ മാറ്റങ്ങളും വെല്ലുവിളികളുമാണ് ഡോ. നിതീഷിന്റെ പ്രബന്ധത്തിന് ആധാരം.കണിയാമ്പറ്റ, കോളിപ്പറ്റ കെസി പൈതലിന്റെയും ഉണ്ണിയാര്‍ച്ചയുടേയും മകനാണ്
നിതീഷ്.
ഗാന്ധിഗ്രാം സര്‍വ്വകലാശാലയില്‍ നിന്നു തന്നെ റിസേര്‍ച്ച് & ഡെവലപ്‌മെന്റ് എന്ന വിഷയത്തില്‍ എം ഫില്‍,പോണ്ടിച്ചേരി
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്ഡബ്ല്യൂ,മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ സോഷ്യോളജിയും പൂര്‍ത്തിയാക്കി. ഡഏഇ ചല േരാജീവ് ഗാന്ധി നാഷ്ണല്‍ ഫെലോഷിപ്പ് എന്നീ നേട്ടങ്ങളു കൈവരിച്ചിട്ടുണ്ട് മാതൃഭൂമി അടക്കമുള്ള മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഗോത്ര ജീവിതങ്ങളേ ക്കുറിപ്പ് പഠന ക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്