എസ്.എഫ്.ഐക്കാരുമായുണ്ടായ സംഘര്‍ഷം എസ്.ഐക്ക് സ്ഥലം മാറ്റം

0

കല്‍പ്പറ്റയില്‍ എസ്.എഫ്.ഐക്കാരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് എസ്.ഐക്ക് സ്ഥലം മാറ്റം. ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ പോലീസുമായി സംഘര്‍ഷമുണ്ടായത് അന്വേഷിച്ച് എസ് എഫ് ഐ ഓഫീസിലെത്തിയ കല്‍പ്പറ്റ എസ് ഐ പി.പി. അഖിലിനെയാണ് സ്ഥലംമാറ്റിയത്.ഓഫിസില്‍ എത്തിയ എസ്.ഐ. യും സംഘവും പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാനും ഓഫീസ് വാതില്‍ ചവിട്ടി പൊളിക്കാനും ശ്രമിച്ചതായി എസ്.എഫ്.ഐ പ്രവര്‍ത്തകരാരോപിച്ചിരുന്നു.ഒരു മാസം മുമ്പാണ് കല്‍പ്പറ്റയില്‍ അഖില്‍ ചാര്‍ജെടുത്തത്. പോലീസ് കണ്‍ട്രോള്‍ സെല്ലിലേക്കാണ് സ്ഥലം മാറ്റം.

കഴിഞ്ഞദിവസം പുളിയാര്‍മല ഗവ. ഐ ടി ഐ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എസ്.ഐക്ക് പരിക്കേറ്റിരുന്നു. ഈ അക്രമത്തിനു പിന്നിലുള്ളവര്‍ എസ് എഫ് ഐ ജില്ലാ ഓഫീസ് ആയ അഭിമന്യു സെന്ററില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് രാത്രി എസ് എഫ് ഐ യുടെ ജില്ലാ ഓഫിസിലെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് ഓഫിസില്‍ പരാക്രമം കാണിച്ചു എന്ന പരാതിയുമായി എസ് എഫ് ഐ ജില്ലാ കമ്മിറ്റി രംഗത്ത് വന്നത്. ആരോപണം ഉയര്‍ന്ന കല്‍പ്പറ്റ സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്. ഐ പി. പി. അഖിലിനെയാണ് ഇപ്പോള്‍ സ്ഥലംമാറ്റിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!