കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം 28 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി.
കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകക്കേസില്‍ 28 സാക്ഷികളുടെ വിസ്താരം ജില്ലാ കോടതിയില്‍ പൂര്‍ത്തിയായി.കഴിഞ്ഞ ദിവസം നടന്ന സാക്ഷിവിസ്താരത്തില്‍ പ്രതിമോഷ്ടിച്ച സ്വര്‍ണ്ണം വില്‍പ്പന നടത്തിയ കടയില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയതിന് സാക്ഷ്യം വഹിച്ചവരെയും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതിനുള്ള സാക്ഷികളെയുമുള്‍പ്പെടെയുള്ളവരുടെ വിചാരണപൂര്‍ത്തിയാക്കി.പ്രതി വിശ്വനാഥനെയും കോടതിയിലെത്തിച്ചിരുന്നു.
പ്രതിക്ക് വേണ്ടി നിയമ സഹായം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്വക്കറ്റ് ഷൈജു മാണിശ്ശേരിയും പ്രോസിക്യൂഷന് വേണ്ടി അഡ്വ.ജോസഫ് മാത്യുവുമാണ് കോടതിയില്‍ ഹാജരായത്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി തൊട്ടില്‍പ്പാലം സ്വദേശി കലുങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥനെയും കോടതിയിലെത്തിച്ചിരുന്നു.