റോക്കി ഭായിയെ വിറപ്പിച്ച ഗരുഡ എന്ന വില്ലന്‍ മലയാളത്തിലേക്ക്

0

കെജിഎഫില്‍ റോക്കി ഭായിയെ വിറ പ്പിച്ച ഗരുഡ എന്ന വില്ലന്‍ മലയാള ത്തിലേക്ക് . ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടിലൂടെ യാണ് ഗരുഡയെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവിന്റെ മലയാളത്തിലെ അരങ്ങേറ്റം. പ്രധാന വില്ലനല്ലെങ്കിലും സുപ്രധാന വേഷ്തതിലാണ് ചിത്രത്തില്‍ രാമചന്ദ്ര രാദു എത്തുക, മോഹന്‍ലാലും രാമചന്ദ്രനുമുള്ള അത്യുഗ്രന്‍ ആക്ഷന്‍ രംഗം സിനിമയുടെ ഹൈലൈറ്റ് ആകും.

ആറാട്ട് ഗോപന്‍ എന്ന കഥാപാത്ര ത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പി ക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍ കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നു. തുടര്‍ന്നിുള്ള സംഭഭവങ്ങളാണ് ആറാട്ട് . മോഹന്‍ ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഹൈലൈ റ്റാണ്.മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 എന്ന രാജാവി ന്റെ മകനിലെ ഡയലോഗ് ഓര്‍മിപ്പിക്കാ നായി കാറിനും 2255 എന്ന നമ്പറാണ് നല്‍കിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണു നായിക, നെടുമുടി വേണു, സായ്കുമാര്‍, സിദ്ദീഖ്, വിജയ രാഘവന്‍, ജോണി ആന്റണി,ഇന്ദ്രന്‍സ് , രാഘവന്‍,നന്ദു,ബിജു പപ്പന്‍, ഷീല, സ്വാസിക,മാളവിക,രചന നാരായണന്‍ കുട്ടി തുടങ്ങിയവരാണ് മറ്റ് കാരങ്ങള്‍. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഉദയ കൃഷ്ണ,ക്യാമറ വിജയ് ഉലകനാഥ് , എഡജിറ്റര്‍ സമീര്‍ മുഹമ്മദ് ,സംഗീതം രാഹുല്‍ രാജ് കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍

Leave A Reply

Your email address will not be published.

error: Content is protected !!