100 വര്‍ഷത്തിന്റെ നിറവില്‍ പുതാടി ഗവ: യു പി സ്‌കൂള്‍

0

ഒരു കാലഘട്ടത്തിന്റെ വിദ്യഭ്യാസ സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ച് 100 വര്‍ഷത്തിന്റെ നിറവിലാണ് പൂതാടി ഗവ: യു പി സ്‌കൂള്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് 25 വര്‍ഷം മുന്‍പാണ് പുതാടി സ്‌കൂള്‍ ആരംഭം കുറിച്ചത്.ഒരു തലമുറക്ക് വിദ്യഭ്യാസ അവബോധം ഒരുക്കി നല്‍കിയ സ്‌കുളിന്റെ 100-ാം വാര്‍ഷികാഘോഷത്തിന് നാളെ തുടക്കമാവും.നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ ഉച്ചക്ക് രണ്ട് മണിക്ക് എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പുതാടി പഞ്ചായത്തിലെ തന്നെ ആദ്യ സ്‌കൂള്‍ ആയ പുതാടി ഗവ: യു പി സ്‌കൂള്‍ 100 വര്‍ഷം തികയുമ്പോള്‍ ശ്രദ്ധേയമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരും , അധ്യാപകരും , രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും തീരുമാനിച്ചിരിക്കുന്നത്. പൊതു വിദ്യഭ്യാസ രംഗത്ത് നാടിന് അഭിമാനമായ സ്‌കുളിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ ഉച്ചക്ക് രണ്ട് മണിക്ക് എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും . പ്രമുഖ സാസ്‌കാരിക പ്രവര്‍ത്തകനും , പ്രഭാഷകനും കവിയുമായ , ആലങ്കേട് ലീലാകൃഷ്ണ്ണന്‍ മുഖ്യപ്രഭാഷണം നടത്തും
ഇതോടനുബന്ധിച്ച് രാവിലെ 10 മണിക്ക് . പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും , കുട്ടികളുടെ വിവിധ കലാപരിപാടികളും , ഗാനമേളയും നടക്കും .

Leave A Reply

Your email address will not be published.

error: Content is protected !!