വയനാട് ഫൂട്ട് ഫെസ്റ്റ് 21′ ഡിസംബര്‍ 8 ന്

0

കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ ‘വയനാട് ഫൂട്ട് ഫെസ്റ്റ് 21’ എന്ന പേരില്‍ പാദരക്ഷ വ്യാപാരികളുടെ ജില്ലാതല സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയനാട് ജില്ലയിലെ മുന്നൂറില്‍പ്പരം വരുന്ന ചെറുകിട പാദരക്ഷാ വാപാരികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയില്‍ സംഘടനാ ചര്‍ച്ചകള്‍, മുതിര്‍ന്ന വാഹരികളെ ആദരിക്കല്‍, അംഗങ്ങളുടെ മക്കളില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ തുടങ്ങിയ പരിപാടികളും നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ. അഡ്വ: ടി സിദ്ദീഖ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
കെ ആര്‍ എഫ് എ ജില്ലാ പ്രസിഡന്റ് കെ സി അന്‍വര്‍, ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറര്‍ കെ കെ നിസാര്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ മുഹമ്മദ് ആസിഫ്, കണ്‍വീനര്‍ ഷമീം പാറക്കണ്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!