കോവിഡ് പ്രതിസന്ധിയില്‍ ആശ്വാസ നടപടികള്‍ തുടരുമെന്ന സൂചന ഇടതുസര്‍ക്കാര്‍ നല്‍കുമ്പോഴും ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് ഖജനാവ് കൂപ്പുകുത്തുന്നത്. തൊഴിലില്ലായ്മ,കോവിഡ് പ്രതിരോധം,ക്ഷേമപദ്ധതികള്‍ എന്നിവയില്‍ ഊന്നിയുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് അവസാന ബഡ്ജറ്റില്‍ സാധ്യതയേറുന്നത്. ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസം എന്നാല്‍ മറുവശം ഭീമമായ കടബാധ്യത ഇതാണ് നിലവില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക യാഥാര്‍ത്ഥ്യം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക വളര്‍ച്ച -3 ശതമാനം പിന്നീടു. ധനകമ്മി കുറച്ച് കൊണ്ടുവന്നെങ്കിലും കൊവിഡ് പ്രതിസന്ധിയാണ് വീണ്ടും താളം തെറ്റിച്ചത്.പ്രവാസികളുടെ മടക്കത്തില്‍ വിദേശ വരുമാനം കുറഞ്ഞു. തൊഴിലില്ലായ്മ കൂടി ഇതിനുള്ള പരിഹാരമാണ് സര്‍ക്കാരിനെ ചിന്തി പ്പിക്കുന്നത്. വീട്ടമ്മമാര്‍ക്ക് വരുമാനം എത്തിക്കുന്ന പദ്ധതി ഹൈലൈറ്റ് എന്ന് തോമസ് ഐസക് പറയുന്നു.
പദ്ധതി ഇപ്പോഴും അവ്യക്തത. എത്ര പണം ചെല വഴിച്ചാലും കൊവിഡ് വാക്‌സിന്‍ സൗജന്യ മായിത്തന്നെ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ് .വിവിധ വകുപ്പുക്കായുള്ള നീക്കി ഇരുപ്പില്‍ കുറവ് ഉറപ്പിക്കുമ്പോള്‍ കോവിഡ് ചെലവുകള്‍ക്കായി ഭീമമായ തുക ഇനിയും നീക്കിവയ്ക്കണം. പുസ്തകത്തില്‍ ജനപ്രിയ നടപടികള്‍ തുടരുമെന്ന് ഐസക്ക് വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് എന്ത് ബന്ദല്‍ ഉണ്ട് എന്നതാണ് ചോദ്യം. ക്ഷേമ പെന്‍ഷന്‍തുക ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന കാര്‍ഷികരംഗത്ത് മാത്രമാണ് നേരിയ തോതിലെങ്കിലും മേല്‍ഗതി ഉള്ളത്