കുങ്കിച്ചിറ- വിലങ്ങാട് റോഡ് യാഥാര്‍ത്ഥ്യമാക്കണം ജനകീയ കൂട്ടായ്മ
കുങ്കിച്ചിറ- വിലങ്ങാട് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് എടവക മുന്‍ പഞ്ചായത്ത് മെമ്പര്‍ എ.എം.കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജനപ്രതിനിധികളും മുന്നോട്ട് വരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു ജോണ്‍സണ്‍ മുട്ടത്തില്‍, ഇ.കെ.അബ്ദുള്ള, ജോര്‍ജ് ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതാണ് കുങ്കിച്ചിറ- വിലങ്ങാട് റോഡ്.വിലങ്ങാട് – പാനോം, കുങ്കിച്ചിറ- കുഞ്ഞോം, ഞാറലോട് പാലേരി തുടങ്ങി എടവക പള്ളിക്കല്‍ പാണ്ടിക്കടവ് വഴി മാനന്തവാടിയിലേക്ക് എത്തുന്ന റോഡ് യാഥാര്‍ത്ഥ്യമാക്കിയാല്‍ മാനന്തവാടി – നാദാപുരം മണ്ഡലങ്ങളില്‍ വന്‍ വികസന കുതിപ്പാകും ഉണ്ടാവുക. വാണിമേല്‍ പഞ്ചായത്തും ഫോറസ്റ്റ് അധികൃതരും സംയുക്ത സര്‍വ്വെ നടത്തി വനത്തിലൂടെയുള്ള കിലോമീറ്റര്‍ കണ്ടെത്തി നഷ്ടപ്പെടുന്ന വനത്തിന്റെ നഷ്ടം വാണിമേല്‍ പഞ്ചായത്ത് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുള്ളതുമാണ്.വളരെ ചുരുങ്ങിയ ചിലവില്‍ ചുരമില്ലാത്തതും ഹെയര്‍ പിന്‍ വളവുകളോ കല്‍വര്‍ട്ടുകളോ ഇല്ലാത്തതും ഏഴ് കിലോമീറ്റര്‍ മാത്രം വനത്തിലൂടെ പോകുന്നതുമായ കുങ്കിച്ചിറ- വിലങ്ങാട് റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജനപ്രതിനിധികളും മുന്നോട്ട് വരണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.