മികച്ച തൊഴിലിടങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് പുരസ്‌കാരം 8 സ്ഥാപനങ്ങള്‍ക്ക്. കോട്ടയം ഭീമ ജ്വല്ലറി (ജ്വല്ലറി മേഖല), പാലക്കാട് എംകെ സില്‍ക്‌സ് (ടെക്‌സ്‌റ്റൈല്‍), തിരുവനന്തപുരം കീസ് ഹോട്ടല്‍ (ഹോട്ടല്‍), കുമരകം സുരി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് (സ്റ്റാര്‍ ഹോട്ടല്‍), പാലക്കാട് സെയ്ഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍ (ഐടി), കൊല്ലം നെക്‌സ (ഓട്ടമൊബീല്‍),
തിരുവനന്തപുരം ഡിഡിആര്‍സി എസ്ആര്‍എല്‍ (മെഡിക്കല്‍ ലാബ്), തൃശൂര്‍ ആലുക്കാസ് റിയല്‍റ്റേഴ്സ് (നിര്‍മാണ മേഖല) എന്നിവയാണു തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രഥമ എക്‌സലന്‍സ് പുരസ്‌കാരം നേടിയത്. വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് ചെയ്താണു പുരസ്‌കാരം നിശ്ചയിച്ചത്. ഇതിനൊപ്പം 5 സ്ഥാപനങ്ങള്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള വജ്ര പുരസ്‌കാരത്തിനും 117 സ്ഥാപനങ്ങള്‍ സുവര്‍ണ പുരസ്‌കാരത്തിനും അര്‍ഹരായി. പുരസ്‌കാരങ്ങള്‍ നാളെ 10ന് അയ്യങ്കാളി ഹാളില്‍ മന്ത്രി വി.ശിവന്‍കുട്ടി സമര്‍പ്പിക്കും.