വെള്ളമുണ്ടയില്‍ ഏഴുപേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്
വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ഇന്നു നടന്ന ആന്റിജന്‍ പരിശോധനയില്‍ ഏഴുപേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്. കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആളുകളുടെ സമ്പര്‍ക്കത്തില്‍പെട്ട ആളുകള്‍ അടക്കം 64 പേരുടെ പരിശോധനയാണ് നടത്തിയത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി വെള്ളമുണ്ടയില്‍ പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഇന്ന് നടന്ന പരിശോധനയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.