ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജാക്കണം മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി

0

മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി ഉയര്‍ത്തണമെന്നും ബോയ്‌സ് ടൗണിലെ ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മെഡിക്കല്‍ കോളേജിന്റെ അനുബന്ധ സൗകര്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കണമെന്നും മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാവശ്യപ്പെട്ടു,

ഈ ആവശ്യം ഉന്നയിച്ച് ഈ 13 ന് ബുധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് മാനന്തവാടി വ്യാപാരഭവനില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും, ത്രിതല ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സാംസ്‌കാരിക മത സംഘടന പ്രവര്‍ത്തകര്‍, കര്‍ഷകര്‍ വ്യാപാരികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ കൂട്ടായ്മയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു, മേപ്പാടി ഡിഎം വിംസ് ഏറ്റെടുക്കുന്നില്ലെന്ന സര്‍ക്കാര്‍ തീരുമാനം വന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയാണ് താല്‍ക്കാലികമായി മെഡിക്കല്‍ കോളേജാക്കി മാറ്റാന്‍ സാധ്യത ഏറെ ഉള്ളത്, കൂടാതെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഭൂമിയും നിലവിലുണ്ട്, ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലും ബോയ്‌സ് ടൗണില്‍ 65 ഏക്കര്‍ ഭൂമി ഉണ്ട്കണ്ണൂര്‍ ജില്ലയുടെ മലമ്പ്രദേശങ്ങളിലുള്ളവര്‍ക്കും കുടക് ജില്ലയില്‍ ഉള്ളവര്‍ക്കും എച്ച് ഡി കോട്ട താലൂക്കിലുള്ളവര്‍ക്കും ഏറെ സഹായകമായിരിക്കും ഇവിടെ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കര്‍മ്മസമിതി ചെയര്‍മാന്‍ കെ ഉസ്മാന്‍, ജനറല്‍ കണ്‍വീനര്‍ കെ എ ആന്റണി, ബാബു ഫിലിപ്പ്, കെ എം ഷിനോജ്, കെ. മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!