പുനപ്രതിഷ്ഠാ കര്‍മ്മങ്ങള്‍ ജനുവരി 11 മുതല്‍ 15 വരെ
കമ്മന ശ്രീ വള്ളിയൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ശേഷം പുതിയ കോവിലില്‍ ശ്രീ ഭഗവതി അമ്മയുടെയും, ശ്രീ മലക്കാരി, ശ്രീ കുട്ടിച്ചാത്തന്‍ തുടങ്ങിയ ഉപദേവതമാരുടെയും പുനപ്രതിഷ്ഠാ കര്‍മ്മം ജനുവരി 15 വെള്ളിയാഴ്ച നടക്കും
ക്ഷേത്രം തന്ത്രി ശ്രീ മടമന കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ജനുവരി 11ന് വൈകുന്നേരം മുതല്‍ 15 വരെ അഞ്ചു ദിവസങ്ങളിലായി താന്ത്രിക വിധിപ്രകാരമുള്ള പുനപ്രതിഷ്ഠാ കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും.