പെട്ടിമുടി ദുരന്തം കഴിഞ്ഞു 4 മാസത്തിനു ശേഷമാണു സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറുന്നത്. അപകടത്തില്‍ മരിച്ച 44 പേരുടെ അനന്തരാവകാശിക ള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം ലഭിക്കുക. മന്ത്രി എംഎം മണി 5 ലക്ഷം രൂപ കൈമാറും. അതേസമയം, കരിപ്പൂര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുന്ന സര്‍ക്കാര്‍ പെട്ടിമുടിയിലെ തൊഴിലാളികളോട് വിവേചനം കാണിക്കുന്നുവെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
ദുരന്തത്തില്‍ മരിച്ച മറ്റ് 26 പേരുടെ അനന്തരാവകാശികള്‍ക്കും വൈകാതെ സഹായധനം നല്‍കും. എട്ട് കുടുംബങ്ങള്‍ പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചിരുന്നു. ഇവര്‍ക്കായി മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കണ്ണന്‍ദേവന്‍ കമ്പനി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. വീടുകള്‍ ഈ മാസം അവസാനത്തോടെ കൈമാറാനാകുമെന്നാണ് പ്രതീക്ഷ.