സുല്‍ത്താന്‍ ബത്തേരി: വിയറ്റ്‌നാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലബ്ല് മാജിക് ജി ടെൺ കഴിഞ്ഞമാസം നടത്തിയ അന്താരാഷ്ട്ര ഓൺലൈൻ മാജിക് മത്സരത്തിൽ രണ്ടാം സ്ഥാനം മലയാളി മജീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും വയനാട് ജില്ലാ പ്രസിഡണ്ടുമായ ശശി താഴത്തുവയിലിന് ലഭിച്ചതായി സെക്രട്ടറി ജയൻ കുപ്പാടി ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മത്സരത്തിൽ രാജ്യത്തുനിന്നും ശ്രീലങ്ക, ഫിലിപ്പീൻസ്, വിയറ്റ്‌നാം, മെക്‌സിക്കോ, കോംഗോ, പാക്കിസ്ഥാൻ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 150-ാളം മാന്ത്രികർ പങ്കെടുത്തതിൽ നിന്നുമാണ് ശശി താഴത്തുവയലിന് രണ്ടാംസ്ഥാനം ലഭിച്ചത്. വാർത്താസമ്മേളനത്തിൽ ശശി താഴത്തുവയലും കുടുംബവും പങ്കെടുത്തു.