ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണം എ.പി.അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്യും

0

മത നൂനപക്ഷങ്ങളില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണം ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 4 ന് വൈകീട്ട് 5 മണിക്കാണ് പരിപാടി.എള്ളുമന്ദത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബൈക്ക് റാലിയോടെ ഒരപ്പ് – ചൊവ്വ വഴി കല്ലോടിയില്‍ എത്തിചേരും തുടര്‍ന്ന് ബി.ജെ.പി.യില്‍ ചേര്‍ന്നവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണവും ബി.ജെ.പി.യിലെ ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങും നടക്കും. മെമ്പര്‍ഷിപ്പ് വിതരണം എ.പി.അബ്ദുള്ള കുട്ടിയും ആദരിക്കല്‍ ചടങ്ങ് നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരവും ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ് മാസ്റ്റര്‍, പുനത്തില്‍ രാജന്‍, ഇ.കെ.ഗോപി, ജി.കെ.മാധവന്‍, അതുല്‍ ജോണ്‍സ്, എ.ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!