നെല്‍കൃഷിയില്‍ വിജയഗാഥയുമായി പഴശ്ശി സ്വാശ്രയ സംഘം
നെല്‍കൃഷിയില്‍ നിന്നും പുറകോട്ട് പോകുന്ന ഇക്കാലത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി നെല്‍കൃഷിയില്‍ നൂറ് മേനി കൊയ്ത് ആദിവാസി യുവജന കൂട്ടായ്മ. പിലാക്കാവ് അടിവാരം പഴശ്ശി സ്വാശ്രയ സംഘമാണ് നെല്‍കൃഷിയില്‍ വിജയഗാഥ രചിക്കുന്നത്.കഴിഞ്ഞ മൂന്ന് വര്‍ഷം മുന്‍പാണ് പിലാക്കാവ് അടിവാരത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ട 12 ചെറുപ്പക്കാര്‍ പഴശ്ശി സ്വാശ്രയ സംഘം രൂപീകരിച്ചത്.
അന്നു മുതല്‍ എല്ലാ വര്‍ഷവും ഇവര്‍ നെല്‍കൃഷി ഇറക്കി വരുന്നു. നെല്‍ക്കൃഷി മാത്രമല്ല വാഴക്കൃഷിയും ഇവര്‍ ചെയ്തു വരുന്നു. ഇത്തവണ അടിവാരത്ത് പാട്ടത്തിനെടുത്ത മൂന്ന് ഏക്കര്‍ വയലിലാണ് നെല്‍കൃഷി ഇറക്കിയത്.ആയിരം മേനിയാണ് വിത്ത്. നെല്‍കൃഷിയുടെ വിളവെടുപ്പും ഇവര്‍ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ വി.യു.ജോയ് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എ.ടി.ബിനോയ്, സംഘം ഭാരവാഹികളായ ഇ. എ. ചന്ദ്രന്‍ ,ഇ.കെ.ചന്ദ്രന്‍ ,വി.എ.കൃഷ്ണന്‍, വി.സി.ബാലകൃഷ്ണന്‍, റെജി പനംകുറ്റി, തറാട്ട് പാടശേഖര സമിതി പ്രസിഡന്റ് സി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നെല്‍കൃഷി തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.