സുമനസ്സുകളുടെ സഹായം തേടുന്നു
സുമനസ്സുകളുടെ സഹായം തേടി രക്താര്‍ബുദ ബാധിതനായ യുവാവ്.എടവക പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചൊവ്വ സ്വദേശി പൂത്തോത്തുമ്മല്‍ ഷിജിത്താണ് ചികിത്സയ്ക്കായി സഹായം തേടുന്നത്.രക്താര്‍ബുദബാധിതനയി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്.ചികിത്സയ്ക്കായി ആവശ്യമായ തുക കണ്ടെത്തുവാന്‍ കുടുംബത്തിന് കഴിയാത്ത സാഹചര്യത്തില്‍ പ്രദേശവാസികളുടെ കൂട്ടായ്മയില്‍ ഒരു ചികിത്സാസഹായ സമിതി രൂപീകരിച്ച് സുമനസ്സുകളുടെ സഹായം തേടുകയാണ്.
പ്രായമായ അമ്മയും ,ഭാര്യയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളും നേഴ്‌സറി പ്രായത്തിലുള്ള രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം ചികിത്സാ ചെലവിനും മറ്റ് ആവശ്യങ്ങള്‍ക്കും പണമില്ലാതെ ദുരിതാവസ്ഥയിലാണ് ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായി വന്നിരിക്കുകയാണ്.ഈ മാരക രോഗത്തിന്റെ പിടിയില്‍ നിന്നും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുവാന്‍ സുമനസുകളുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. സഹായങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് നല്‍കാവുന്നതാണ്.
Google Pay No 7510137689 ഭാരവാഹികള്‍ ചെയര്‍മാന്‍ എം കെ ജോര്‍ജ് മാസ്റ്റര്‍ കണ്‍വീനര്‍ ജോര്‍ജ് പടക്കൂട്ടില്‍ കണ്‍വീനര്‍ ജോര്‍ജ് പടക്കൂട്ടില്‍ (വാര്‍ഡ് മെമ്പര്‍ ) ട്രഷറര്‍ സന്തോഷ് ഒ എന്നിവര്‍ അടങ്ങുന്നചികിത്സാ സഹായക്കമ്മിറ്റിയും രൂപവല്‍ക്കരിച്ചിട്ടുണ്ട്.