വൃത്തിയുടെ സുല്‍ത്താനായ സുല്‍ത്താന്‍ ബത്തേരിക്ക് സ്വരാജ് പുരസ്‌ക്കാരം

0

2020-21 വര്‍ഷത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് പുരസ്‌ക്കാരം വൃത്തിയുടെ സുല്‍ത്താനായ സുല്‍ത്താന്‍ ബത്തേരി നഗരസഭക്ക് .ഈ കാലയളവില്‍ വിവിധ മേഖലകളില്‍ നടത്തിയ പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ശനിയാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്നും നഗരസഭ പുരസ്‌കാരം ഏറ്റുവാങ്ങും.

സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന നഗരസഭയ്ക്ക് ഏര്‍പ്പെടുത്തിയ സ്വാരാജ് പുരസ്‌ക്കാരമാണ് സുല്‍ത്താന്‍ബത്തേരി നഗരസഭയ്ക്ക് ലഭിച്ചത്. 2020- 21 കാലഘട്ടത്തില്‍ നടത്തിയ
പദ്ധതി -ഭരണ നിര്‍വഹണ മികവിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. നികുതിപിരിവ്, കൗണ്‍സില്‍ -സ്റ്റാഫുകളുടെ യോഗങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ശുചിത്വസംവിധാനം, അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം, ലൈഫ് – പിഎംഎവൈ ഭവന പദ്ധതിയുടെ നടത്തിപ്പ് , ഭിന്നശേഷി ശിശു വനിതാ ക്ഷേമ പ്രവര്‍ത്തനം, കുടുംബശ്രീ ആശ്രയ പ്രവര്‍ത്തനം, വനിതാ കൂട്ടായ്മ സംഘം കൃഷി
തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയത് വിലയിരുത്തി കൂടിയാണ് അവാര്‍ഡ്.

അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടന്നും എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗികാരമാണ് ഇതെന്നും നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് പറഞ്ഞു. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും നഗരസഭ അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങും .സംസ്ഥാന കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ജൈവ കൃഷി അവാര്‍ഡും 2016- 17 വര്‍ഷത്തില്‍ ബത്തേരി നഗരസഭക്ക് ലഭിച്ചിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!