കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം നിയമസഭ തള്ളി. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷത്തിന് നല്‍കിയ മറുപടിയില്‍ സര്‍ക്കാരിന്റെ അഭിപ്രായം പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ പ്രമേയം വരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നടപടി ശരിയല്ലെന്ന് ഗവര്‍ണറെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി
ഗവര്‍ണര്‍ക്ക് എല്ലാ കാര്യങ്ങളിലും വിവേചനാധികാരമില്ല. ഗവര്‍ണറുടെ കാലു പിടിച്ചെന്ന് വ്യാഖ്യാനം ശരിയല്ലെന്നും മന്ത്രിമാര്‍ ഗവര്‍ണറെ കാണുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി. കെ സി ജോസഫിന്റെ ഭേദഗതിയുടെ ആദ്യ ഭാഗം മുഖ്യമന്ത്രി അംഗീകരിച്ചു. മറ്റ് നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ല. പ്രമേയത്തില്‍ പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി.
മന്ത്രിസഭ ചേര്‍ന്ന് എടുത്ത തീരുമാനം ഗവര്‍ണര്‍ നിരാകരിച്ചത് ജനാധിപത്യത്തോടുള്ള വലിയ വെല്ലുവിളിയും അവഗണനയുമാണെന്നായിരുന്നു കെ സി ജോസഫിന്റെ വിമര്‍ശനം. ഗവര്‍ണറുടെ നടപടിയോട് സര്‍ക്കാരിന്റെ പ്രതികരണം ശക്തമാകേണ്ടതായിരുന്നു. എന്നാല്‍ രണ്ടാമതും ശുപാര്‍ശ നല്‍കുകയായിരുന്നു. മന്ത്രിമാരെ ഗവര്‍ണറുടെ അടുക്കലേക്ക് അയച്ച് കാലുപിടിച്ച് സഭ ചേരേണ്ട ആവശ്യമില്ലായിരുന്നു. ഇത് ആരുടെയും ഔദാര്യത്തിന്റെ പ്രശ്നമല്ല. സര്‍ക്കാരിന്റെ അവകാശമാണെന്നും കെ സി ജോസഫ് പറഞ്ഞു. പ്രമേയത്തോട് യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.
.