കൊവിഡിനെക്കാള്‍ ഭയാനകമായ മഹാമാരികള്‍ വരാം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡ് 19 എന്ന മഹാമാരിയില്‍ ലോകമാകെയും വിറങ്ങലിച്ചുപോയ വര്‍ഷമാണ് 2020. ഇപ്പോഴും ഇതിനെതിരായ പോരാട്ടത്തില്‍ തന്നെയാണ് നാം. ഇതിനിടെ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കൊവിഡിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വാക്‌സിനുകളും എത്തിക്കഴിഞ്ഞിരിക്കുന്നു.
എല്ലാവര്‍ക്കും ലഭ്യമായിത്തുടങ്ങിയില്ലെങ്കില്‍ പോലും വലിയൊരാശ്വാസമാണ് വാക്‌സിനുകളുടെ വരവ് നമുക്ക് സമ്മാനിച്ചത്. എന്നാല്‍ ഈ ആശ്വാസത്തിന് മുകളിലേ ക്കാണിപ്പോള്‍ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസുകളുടെ വരവും, അതുണ്ടാക്കുന്ന ആശങ്കകളും വന്നുനിറയുന്നത്. രോഗവ്യാപനം അതിവേഗ ത്തിലാക്കാന്‍ കഴിയുന്ന പുതിയ വൈറസ് ആദ്യമായി യുകെയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും തുടര്‍ന്ന് പല രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.