സുഗതകുമാരിയുടെ വിയോഗംസൈലന്റ് വാലി തേങ്ങുന്നു; പാര്‍ക്കിലെ പതാക പാതി താഴ്ത്തി
മഴുവിന്റെ മൂര്‍ച്ചയില്‍ പെട്ടുതീരാനിരുന്ന അപൂര്‍ വ്വമായ ജൈവസമ്പത്തിനെ ദുരന്തത്തില്‍ നിന്നും ര ക്ഷിക്കാന്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ച ഒരാളാണ് പൊടുന്നനെ ഇല്ലാതായത്. എല്ലാം തീര്‍ന്നെന്ന തോന്ന ലില്‍നിന്നും സൈലന്റ് വാലിയെ ഇന്നത്തെ ദേശീയ ഉദ്യാനമായി നിലനിര്‍ത്തിയ പരിസ്ഥിതി പ്രക്ഷോഭ ത്തിന്റെ മുന്നണിയിലുണ്ടായിരുന്നു സുഗതകുമാരി. അതിനു ശേഷവും അവരവിടെ എത്തുമായിരുന്നു. സ്വന്തം ഇടമെന്നോണം അതിനെ സ്‌നേഹിച്ചിരുന്നു. അവിടെയുള്ള ആദിവാസികളോടും ജീവനക്കാരോ ടുമെല്ലാം അടുപ്പം പുലര്‍ത്തിയിരുന്നു. സ്വന്തം വീടു പോലെ ടീച്ചര്‍ സൈലന്റ് വാലിയെ കണക്കാക്കിയി രുന്നു.