വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു

0

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് താമസം മാറുകയും ചെയ‌്തു.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വി എസിന്റെ രാജി എന്ന് മകന്‍ അരുണ്‍കുമാര്‍ പ്രതികരിച്ചിരുന്നു. 2016 ജൂലായിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷനായി വിഎസ് ചുമതലയേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!