ദേശീയപാതയില്‍ സീബ്രാലൈനില്ല അപകടങ്ങള്‍ പതിവാകുന്നതായി നാട്ടുകാര്‍. തിരക്കേറിയ ബീനാച്ചി കട്ടയാട് റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടങ്ങള്‍ പതിവാകുന്നത്. മുമ്പ് ഇവിടെയുണ്ടായിരുന്ന സീബ്രാലൈന്‍ റോഡ് നവീകരിച്ചതിനുശേഷം പുനസ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് സമീപവാസികള്‍.ദേശീയപാത നവീകരിക്കുന്നതിന് മുമ്പ് ഇവിടെ സീബ്രാലൈന്‍ ഉണ്ടായിരുന്നു.എന്നാല്‍ റോഡ് നവീകരണത്തിനുശേഷം സീബ്രാലൈന്‍ ഇവിടെ പുനസ്ഥാപിച്ചിട്ടില്ല.
ബത്തേരിയിലൂടെ കടന്നുപോകുന്ന ദേശീയപാത 766ല്‍ ബീനാച്ചിക്ക് സമീപം കട്ടയാട് റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടങ്ങള്‍ പതിവാകുന്നത്. തിരക്കേറിയ ഈ ഭാഗത്ത് സീബ്രാലൈനില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ഇതോടെ ഭാരതീയ വിദ്യാഭവനില്‍ പഠിക്കുന്ന വിദ്യാര്‍ഥികളടക്കം റോഡ് മുറിച്ചുകടക്കാന്‍ ഏറെ പ്രയാസം നേരിടുകയാണ്. ഇരുഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ അതിവേഗത്തില്‍ എത്തുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ആഴ്ചയില്‍ ഒരുഅപകടമെങ്കിലും നടക്കാത്ത കാലമുണ്ടായിട്ടില്ലന്നാണ് സമീപവാസികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ റോഡില്‍ സീബ്രാലൈന്‍ സ്ഥാപിച്ചോ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചോ അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം.