വീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവുചെടിയുമായി യുവാവ് അറസ്റ്റില്‍.

0

തവിഞ്ഞാല്‍ റവന്യൂകുന്ന് പഴയമഠത്തില്‍ പി സി ജിബിന്‍ (27)ആണ് പിടിയിലായത്.ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ല നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി. രജികുമാറിന്റെ നിര്‍ദേശ പ്രകാരം ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും തലപ്പുഴ പൊലീസ് സ്‌റ്റേഷന്‍ എസ്.ഐ പി.ജെ. ജിമ്മിയും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
12 സെന്റി മീറ്റര്‍ വലിപ്പമുള്ള 10 കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!