കോവിഡ്; ഭക്ഷ്യ വ്യാപാര സ്ഥാനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ്
കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കുന്ന ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം എ.ഡി.എം കെ. അജീഷ് നിര്‍വ്വഹിച്ചു. ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഉത്പാദനം, വിതരണം വില്‍പ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങളില്‍ ജില്ലാ ഭരണകുടവും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്ത പരിശോധന നടത്തി എഫ്.എസ്.എസ്.എ.ഐ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് വിലയിരുത്തിയാണ് സ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുക. ഒന്ന് മുതല്‍ അഞ്ചുവരെ സ്റ്റാര്‍ റേറ്റിംഗ് ആണ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. വ്യാപാര സ്ഥാപനങ്ങളെ കോവിഡ് 19 സേഫ്റ്റി പ്രോട്ടോകോള്‍ പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് എസ് അജി, കല്‍പ്പറ്റ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എം.കെ രേഷ്മ, ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫീസര്‍ എസ്.സൗമ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.