നാളെ നടക്കുന്ന ക്ലീന്‍ വയനാട് മിഷന്റെ മുന്നോടിയായി ബത്തേരി മുനിസിപ്പാലിറ്റിയില്‍ ദുരന്തനിവാരണ ശുചീകരണ ആരോഗ്യജാഗ്രത മുന്നൊരുക്ക ശില്‍പശാല സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ ശില്‍പശാല നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭയില്‍ 35 ഡിവിഷനുകളിലെ മുഴുവന്‍ വീടുകളിലും ശുചീകരണവും ബോധവല്‍ക്കരണ സന്ദേശവും നല്‍കും. ചെതലയം പി.എച്ച്.സിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തി.