സി ഇ ഹാരിസ് ഇനി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി യു.ഡി.എഫിലെ സി ഇ ഹാരിസിനെ തിരഞ്ഞെടുത്തു. എല്‍.ഡി.എഫുമായുള്ള ധാരണയിലൂടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന സ്വതന്ത്രനായ എം പി നൗഷാദ് രാജിവെച്ച് യു.ഡി.എഫുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ സി.പി.എം ലെ ഉഷാ വര്‍ഗ്ഗീസ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. നൗഷാദിന്റെയും വൈസ് പ്രസിഡന്റിന്റെയും പിന്തുണയോടെ പ്രസിഡന്റിനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.