സുല്‍ത്താന്‍ ബത്തേരിയില്‍ 79.05 ശതമാനം പോളിംഗ്
2015നെ അപേക്ഷിച്ച് 75ശതമാനത്തിന്റെ കുറവുണ്ടെങ്കിലും ഇടതു വലതു മുന്നണികളും ബിജെപിയും പ്രതീക്ഷയിലാണ്.ഭരണം നിലനിര്‍ത്തുമെന്ന് ഇടതുമുന്നണി അവകാശപെടുമ്പോള്‍ കൈവിട്ട ഭരണം ഇത്തവണ വന്‍ഭൂരിപക്ഷത്തില്‍ തിരിച്ചു പിടിക്കുമെന്നാണ് യുഡിഎഫ്് അവകാശപ്പെടുന്നത്. അതേസമയം കഴിഞ്ഞത വണത്തേക്കാള്‍ നാല് സീറ്റുകള്‍ കൂടുതല്‍ നേടുമെന്ന് ബിജെപി യും പറയുന്നു.
നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞതോടെ എല്ലാമുന്നണികളുടെ കൂട്ടിക്കിഴിക്കിലിന്റെ തിരക്കിലാണ്. 35 ഡിവിഷനുകളുള്ള നഗരഭയില്‍ പോളിംഗ് ശതമാനം ഇത്തവണ 79.05ശതമാനമാണ്. 2015നെ അപേക്ഷിച്ച് ഇത്തവണ നേരിയ കുറവുമാത്രമാണ് പോളിംഗില്‍ വന്നിട്ടുള്ളു. എന്നാല്‍ അതൊന്നും ആരെയും ബാധിക്കുന്നില്ല. മൂന്നുമുന്നണികളും വലിയപ്രതീക്ഷയിലാണ്. ജനങ്ങള്‍ക്കിടയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം തുടരണമെന്നാണ് ആഗ്രഹമെന്നും അതിനാല്‍ 35ല്‍25 ഡിവിഷനും വിജയിച്ച് ഭരണം നിലനിര്‍ത്തുമെന്നാണ് എല്‍ഡിഎഫ് നേതാക്കാള്‍ പറയുന്നത്. അതേസമയം കഴിഞ്ഞതവണ കപ്പിനുചുണ്ടിനുമിടയില്‍ നഷ്ടപെട്ട ഭരണം തങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുമെന്നും 25സീറ്റില്‍ യുഡിഎഫ് വിജയിക്കുമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. അതേസമയം നഗരസഭയില്‍ 20 സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപി കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അത് അഞ്ച് സീറ്റുകള്‍ വരെയാകുമെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. അതേസമയം വിമതന്‍മാരും, സ്വതന്ത്രന്മാരും കറുത്തകുതിരകളാകുമോ എന്നുമാണ് എല്ലവാരും ഉറ്റുനോക്കുന്നത്.