നീര്‍ത്തട വികസന പദ്ധതിക്ക്  65 ലക്ഷംരൂപ

0

ജലവും ജൈവ സമ്പത്തും സംരക്ഷിക്കാന്‍ വടക്കനാട് മേഖലയില്‍ നബാര്‍ഡും, സ്വാമിനാഥന്‍ ഫൗണ്ടേഷനും, വാട്ടര്‍ഷെഡ് കമ്മറ്റിയും കൈകോര്‍ക്കുന്നു. നീര്‍ത്തട വികസനപദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്കായി വിവിധ പദ്ധതികളാണ് ഇവിടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. രണ്ട് വര്‍ഷംകൊണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 65 ലക്ഷം രൂപയാണ് വകയിരിത്തിയിരിക്കുന്നത്.

നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് മേഖലയില്‍ 1,2,3 വാര്‍ഡുകളിലാണ് ജലവും ജൈവസമ്പത്തും നടപ്പാക്കുക എന്നലക്ഷ്യത്തോടെ നീര്‍ത്തട വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. ചെക്ക് ഡാം നവീകരണം, മണ്‍കയ്യാല നിര്‍മ്മാണം, തെങ്ങിന്‍തടം തുറക്കല്‍, ഫല വൃക്ഷതൈ നടീല്‍, തോടുകള്‍ നവീകരിച്ച് കയര്‍മാറ്റ് വിരിക്കല്‍ എന്നിവയാണ് നടപ്പാക്കുന്നത്. കൂടാതെ വന്യമൃഗശല്യം തടയുന്നതിനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കാനും ലക്ഷ്യമുണ്ട്. ഇതിനായി 65 ലക്ഷം രൂപ നബാര്‍ഡാണ് വകയിരുത്തയിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നൂല്‍പ്പുഴ വാട്ടര്‍ കമ്മീഷന്‍ മുഖേനയാണ്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച പദ്ധതി 2022ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി നിര്‍വ്വഹണം വിലയിരുത്താനായി നബാര്‍ഡിന്റെ കണ്‍സള്‍ട്ടന്റ് മുഹമ്മദ് റനീസ്, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ഷക്കീല അടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ചു. ഇവരോടൊപ്പം വാട്ടര്‍ഷെഡ് കമ്മറ്റി പ്രസിഡണ്ട് കെ റ്റി കുര്യാക്കോസ്, സെക്രട്ടറി നിഖില്‍ ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!