കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു
കനത്തമഴയില്‍ വ്യാപകമായി കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്. തരുവണ കരിങ്ങാരി ചങ്കറപ്പാന്‍ ഇബ്രാഹിമിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച 20 മീറ്റര്‍ ആഴമുള്ള കിണറാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു താഴ്ന്നത്. തരുവണ പരിയാരമുക്ക് കണിയാങ്കണ്ടി അബ്ദുള്ള, പള്ളിയാല്‍ ചാമുണ്ടി ഉസ്മാന്‍, ചെറുകര പി കെ പ്രേമന്‍,വെള്ളമുണ്ട എട്ടെനാല്‍ വാഴയില്‍ ഈസാ എന്നിവരുടെ കിണറുകളും സമാന രീതിയില്‍ താഴ്ന്നുപോയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിന് പുറമെ തൊട്ടടുത്ത വീടുകള്‍ക്കും ഭീഷണിയായ രീതിയിലാണ് കിണറിടിച്ചില്‍.