പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ 59 വിദ്യാര്‍ത്ഥികള്‍ക്ക കോവിഡ്്. കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയിലാണ് കുട്ടികള്‍ക്ക് രോഗം കണ്ടെത്തിയത്.ആദ്യം 8 കുട്ടികള്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.ഇവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് 51 കുട്ടികള്‍ക്ക് കൂടി രോഗം ബാധിച്ചത്.ഇതില്‍ ഒരു കുട്ടിയെ വീട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു.രോഗബാധിതരായ മറ്റു കുട്ടികളെ സമ്പര്‍ക്കത്തില്‍ നിന്നും ഒഴിവാക്കി താമസിപ്പിക്കാന്‍ വിശ്രമമുറികളും ഇവിടെ ഒരുക്കിയിരുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ നേരിട്ടെത്തി വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും തിരുത്താന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും, കുട്ടികള്‍ക്ക് വേണ്ടത്ര സൗകര്യം ഒരുക്കിയില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു.രോഗം സ്ഥിരീകരിച്ചവരില്‍ ബാക്കിയുള്ള 187 കുട്ടികള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.6, 7, 8, 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 38 ആണ്‍കുട്ടികള്‍ക്കും 13 പെണ്‍കുട്ടികള്‍ക്കുമാണ് ഇതോടെ രോഗബാധ കണ്ടെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതാണ് ഇത്രയും പേര്‍ക്ക് രോഗം ബാധിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. പട്ടിക വര്‍ഗ വകുപ്പിന്റെ കീഴിലാണ് സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളാണിത്.