ജില്ലയില്‍ സ്ഥിതി നിയന്ത്രണവിധേയം മന്ത്രി ടി.പി രാമകൃഷ്ണന്‍

0

ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയില്‍ 100 കോടിയുടെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങിയിട്ടില്ല. ഇടവിട്ട് മഴ പെയ്യുന്നത് കൊണ്ടാണ് വെള്ളക്കെട്ടിന് പരിഹാരമാവാത്തത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. നിലവില്‍ 223 ക്യാമ്പുകളിലായി 29798 പേരാണ് കഴിയുന്നത്. ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ എടുത്തത് കൊണ്ടാണ് വലിയ ദുരന്തങ്ങള്‍ ഒഴിവായതെന്ന നിഗമനത്തിലാണ് ജില്ലാ ഭരണകൂടം. തോട്ടം തൊഴിലാളികള്‍ക്കും വനവാസികള്‍ക്കും സൗജന്യ റേഷനും മഴ ശമിച്ചാല്‍ വീട് തകര്‍ന്നവര്‍ക്ക് താല്‍കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കാനും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ നാശനഷ്ടങ്ങളുടെ പൂര്‍ണമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും ജില്ലയിലേക്ക് ഇതര സംസ്ഥനങ്ങളില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ സഹായമായി ലഭിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!