ദേശീയ സേവാഭാരതി കേരളം വയനാട് പ്രകൃതി ദുരിതാശ്വാസ പ്രവര്‍ത്തനം.

0

വയനാട് ജില്ലാ സേവാഭാരതി പ്രകൃതി ദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ സംഭരണ കേന്ദ്രമായ കണിയാമ്പറ്റ, കൂടോത്തുമ്മല്‍ പൊങ്ങിണി ശ്രീ വിഘ്‌നേശ്വര സംസ്‌കൃത മഹാവിദ്യാലയത്തിലും, മാനന്തവാടി എരുമത്തെരുവിലുമായി പ്രവര്‍ത്തിക്കുന്ന രണ്ട് ജില്ലാ സംഭരണ കേന്ദ്രങ്ങളിലൂടെ സേവാഭാരതി സന്നദ്ധ പ്രവര്‍ത്തകര്‍ സേവന രംഗത്ത് സദാ ജാഗരൂകരായി പ്രവര്‍ത്തനങ്ങള്‍ ചെയതുവരുന്നു. വയനാട് അടുത്തൊന്നും കാണാത്ത ഭയാനകമായ പ്രളയദുരിതത്തില്‍ അന്തിച്ചു നില്‍ക്കുമ്പോള്‍ ആശ്വാസ കിരണമായി സഹായഹസ്തവുമായി സന്നദ്ധ പ്രവര്‍ത്തനവുമായി സേവാഭാരതി പ്രവര്‍ത്തകര്‍, വിവിധ പ്രദേശങ്ങളിലായി ആശ്വാസ കേന്ദ്രങ്ങളിലെത്താതെ ബന്ധുവീടുകളിലും മറ്റുമായി ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണം. വസ്ത്രം, തുടങ്ങി യുള്ള സാധനങ്ങള്‍ നല്‍കി ആശ്വാസം പകര്‍ന്ന് കൈതാങ്ങായി സേവാഭാരതി പ്രവര്‍ കര്‍മാറുകയാണ്. ഗ്രാമ പഞ്ചായത്തുകളില്‍ നിശ്ചയിച്ചിട്ടുള്ള കോ ഓര്‍ഡിനേറ്റര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി അതത് പ്രദേശങ്ങളിലേക്ക് ഈ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ സൗകര്യം എത്തിക്കുന്നു. സേവാഭാരതി പ്രവര്‍ത്തകരായ സുബ്ബറാവു ,രാമനുണ്ണി, ആര്‍.എസ്.എസ് ജില്ലാ പ്രചാരകന്‍ കണ്ണന്‍, ജില്ലാ കാര്യവാഹകന്‍ രാജേഷ്, ബി.എം.എസ് ജില്ലാ പ്രസിഡണ്ട് സന്തോഷ്, ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, സെക്രട്ടറി കെ.ശ്രീനിവാസന്‍ സീനിയര്‍ സിറ്റിസണ്‍സ് സെല്‍ ജില്ലാ കണ്‍വീനര്‍ ഈശ്വരന്‍ മാടമന, മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ സേവാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മുന്‍പന്തിയിലുണ്ട്. വെള്ളം ഇറങ്ങുന്നമുറക്ക് കിണര്‍ ശുചീകരണം, വീട് ശുചീകരണം എന്നീ പ്രവൃത്തികള്‍ നടത്താന്‍ സുസജ്ജമായ പ്രത്യേക സംവിധാനങ്ങളോടുകൂടിയ വാഹനവ്യൂുഹം, ശുദ്ധജലം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എന്നിവയുമായി കേന്ദ്രത്തില്‍ പാനൂര്‍, പൊയിയിലൂര്‍ ശ്രീ മുത്തപ്പസേവാ സമിതി പ്രവര്‍ത്തകര്‍ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!