കര്‍ഷക മാര്‍ച്ചിനിടെ സംഘര്‍ഷം; ഗ്രനേഡ് പ്രയോഗിച്ചു, സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ അനുമതി തേടി
കേന്ദ്രസര്‍ക്കാരിെന്റ കാര്‍ഷിക നയങ്ങള്‍ക്കെതിരായ ‘ഡല്‍ഹി ചലോ’ കര്‍ഷക മാര്‍ച്ചില്‍ വെള്ളിയാഴ്ചയും സംഘര്‍ഷം. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് അടുക്കുന്നതോടെ സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ ഡല്‍ഹി പൊലീസ് സര്‍ക്കാറിനോട് അനുമതി തേടി. ഒമ്ബതോളം സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാനാണ് പൊലീസിെന്റ നീക്കം.
രണ്ടുദിവസമായി നടക്കുന്ന മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം കര്‍ഷക മാര്‍ച്ചിന് നേരെ ഡല്‍ഹി അതിര്‍ത്തിയില്‍വെച്ച് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. നേരത്തേ കണ്ണീര്‍ വാതകവും കര്‍ഷകര്‍ക്ക് നേരെ പ്രയോഗിക്കുകയും ചെയ്തിരുന്നു. ടിക്രി അതിര്‍ത്തിയിലും സംഘര്‍ഷം തുടരുകയാണ്.
നിലവില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹനങ്ങള്‍ തടയുകയാണ്. കൂടുതല്‍ പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു.