ആദ്യ മത്സരം നവംബര്‍ 27ന്; ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഒരുങ്ങി ഇന്ത്യ

0

ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തെ കാത്തിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്. അതും ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍. ലോക ക്രിക്കറ്റിലെ വമ്പന്മാര്‍ നേര്‍ക്കുന്നേര്‍ വരുമ്പോള്‍ വാശിയേറിയ പോരാട്ടം തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ ഓസിസ് പര്യടനം.

മൂന്ന് വീതം ഏകദിന – ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ഓസിസ് പര്യടനത്തില്‍ ചരിത്ര വിജയം നേടിയാണ് കോഹ്ലിപ്പട നാട്ടിലേക്ക് മടങ്ങിയത്. ഓസ്‌ട്രേലിയ യില്‍ ആദ്യ ടെസ്റ്റ് പരമ്ബര ജയത്തിന് വേണ്ടിയുള്ള 71വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ അന്ന് ഇന്ത്യയ്ക്ക് സാധിച്ചു. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുക തന്നെയാണ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം. അതിലൂടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തേണ്ടതുമുണ്ട്.

ഏത് റോളും ഏറ്റെടുക്കാന്‍ തയ്യാര്‍; നിലപാട് വ്യക്തമാക്കി രോഹിത് ശര്‍മ

മത്സരക്രമം

ഏകദിന പരമ്ബര

ഒന്നാം ഏകദിനം: നവംബര്‍ 27ന് സിഡ്‌നിയില്‍ (D/N) ഇന്ത്യന്‍ സമയം 9.10 AM

രണ്ടാം ഏകദിനം: നവംബര്‍ 29ന് സിഡ്‌നിയില്‍ (D/N) ഇന്ത്യന്‍ സമയം 9.10 AM

മൂന്നാം ഏകദിനം: ഡിസംബര്‍ 2ന് കന്‍ബേറയില്‍ (D/N) ഇന്ത്യന്‍ സമയം 9.10 AM

ടി20 പരമ്ബര

ഒന്നാം ടി20: ഡിസംബര്‍ 4ന് കന്‍ബേറയില്‍ – ഇന്ത്യന്‍ സമയം 1.40 pm

രണ്ടാം ടി20: ഡിസംബര്‍ 6ന് സിഡ്‌നിയില്‍ – ഇന്ത്യന്‍ സമയം 1.40 pm

മൂന്നാം ടി20: ഡിസംബര്‍ 8ന് സിഡ്‌നിയില്‍ – ഇന്ത്യന്‍ സമയം 1.40 pm

ടെസ്റ്റ് പരമ്ബര

ഒന്നാം ടെസ്റ്റ്: ഡിസംബര്‍ 17 – 21, അഡ്ലെയ്ഡില്‍ (D/N) ഇന്ത്യന്‍ സമയം 9.30 am

രണ്ടാം ടെസ്റ്റ്: ഡിസംബര്‍ 26 – 30, മെല്‍ബണില്‍ – ഇന്ത്യന്‍ സമയം 5.00 am

മൂന്നാം ടെസ്റ്റ്: ജനുവരി 07 – 11, സിഡ്‌നിയില്‍ – ഇന്ത്യന്‍ സമയം 5.00 am

നാലാം ടെസ്റ്റ്: ജനുവരി 15 – 19, ബ്രിസ്ബണില്‍ – ഇന്ത്യന്‍ സമയം 5.00 am

സ്‌ക്വാഡ്

ഇന്ത്യന്‍ ടി 20 സ്‌ക്വാഡ്: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍.രാഹുല്‍ ( വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, നവ്ദീപ് സൈനി, ദീപക് ചഹര്‍, ടി.നടരാജന്‍

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍.രാഹുല്‍ ( വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, നവ്ദീപ് സൈനി, ശര്‍ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോഹ്ലി, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹുമാന്‍ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സൈനി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, മൊഹമ്മദ് സിറാജ്

ഓസ്‌ട്രേലിയന്‍ ഏകദിന – ടി20 സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച്, സീണ്‍ അബോട്ട്, അഷ്ടന്‍ ആഗാര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, കമറോന്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, മോസസ് ഹെന്റിക്കസ്, മാര്‍നുസ് ലെബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഡാനിയേല്‍ സാംസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റൊയിനിസ്, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാബ.

Leave A Reply

Your email address will not be published.

error: Content is protected !!