കര്‍ക്കിട വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ 3 മണി മുതല്‍ ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ ആരംഭിക്കും. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരങ്ങള്‍ ബലികര്‍മ്മങ്ങളില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് രണ്ട് മണിവരെ ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ നടക്കും. 500 പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്താനുള്ള ബലിതറ ക്ഷേത്രാങ്കണത്തില്‍ ഒരുക്കിയിട്ടുണ്ട്.ഇതിനുപുറമെ പുലര്‍ച്ചെ മുതല്‍ ബത്തേരിയില്‍ നിന്നും തിരിച്ചും കെ. എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസുമുണ്ടാകും.പൊലീസ്,ഫയര്‍ഫോഴ്സും ഭക്തരുടെ സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഇതിനുപുറമെ റവന്യു,വനംവകുപ്പ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നീവകുപ്പുകളുടെ സേവനവും ഉണ്ടാവും. ദേശീയപാതയില്‍ പുലര്‍ച്ചെ മുന്നു മണി മുതല്‍ പന്ത്രണ്ടുമണിവരെ ചരക്ക് വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം തന്ത്രി ഗിരീശന്‍ അയ്യരുടെ നേതൃത്വത്തിലാണ് ബലികര്‍മ്മങ്ങള്‍ നടത്തുക. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പൊന്‍ക്കുഴി ശ്രീരാമ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ നടക്കുന്നത്.