തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുസ്ഥലങ്ങള്‍ വികൃതമാക്കിയാല്‍ നടപടി സ്വീകരിക്കും
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങള്‍ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയാല്‍ മാതൃകാ പെരുമാറ്റചട്ട ലംഘനത്തിന് നടപടി സ്വീകരിക്കും. സ്വകാര്യ സ്ഥലങ്ങളിലും ഇത്തരത്തില്‍ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ നടപടിയെടുക്കും.
ഇത്തരം പരസ്യങ്ങള്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി കളും സ്ഥാനാര്‍ത്ഥികളും ഉടനടി അവ നീക്കം ചെയ്യ ണം. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ക്വാഡുകള്‍ അവ നീക്കം ചെയ്ത് സ്ഥാനാര്‍ഥി യുടെ ചെലവില്‍ ഉള്‍പ്പെടുത്തുമെന്ന് മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ അധ്യക്ഷനായ എ.ഡി.എം. കെ.. അജീഷ് പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി പത്രം വാങ്ങണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോംപൗണ്ടിലും പരിസരത്തും പ്രചാരണ സാമഗ്രികകള്‍ പാടില്ല.
പനമരം പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ക്ലോക്കുകള്‍ വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തില്‍ സമിതി കണ്‍വീനര്‍ പഞ്ചായത്ത് ഉപഡയറക്ടര്‍ പി. ജയരാജ്, എം.സി.സി നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ ഇ. മുഹമ്മദ് യൂസുഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ജയപ്രകാശ്, ഡി.വൈ.എസ്.പി പ്രകാശന്‍ പി. പടന്നയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു
മാതൃകാ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്തുന്നതിനും പരാതികളില്‍ അടിയന്തര പരിഹാര നടപടി സ്വീകരിക്കുന്ന തിനുമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ചെയര്‍ പെഴ്സണായി ജില്ലാതല മോണിറ്ററിങ് സെല്‍ രൂപീകരിച്ചത്.