മേപ്പാടി ഓടത്തോട് ഇഖ്ബാലിന്റെ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് പള്‍സ് എമര്‍ജന്‍സി ടീം കേരള സമാഹരിച്ച 1 ലക്ഷം രൂപ ഇഖ്ബാലിന് കൈമാറി.
വിവിധ യൂണിയനുകളില്‍ നിന്നായി ശേഖരിച്ച തുക ഇഖ്ബാലിന്റെ വീട്ടിലെത്തിയാണ് വളണ്ടിയര്‍മാര്‍ കൈമാറിയത്.ശസ്ത്രക്രിയക്ക് 30 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് കണക്കാ ക്കിയിട്ടുള്ളത്. തുക കണ്ടെത്താനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. ഇതിലേക്കാണ് പള്‍സ് എമര്‍ജന്‍സി ടീം സ്വരൂപീകരിച്ച തുക കൈമാറുന്നതെന്ന് ഭാര വാഹികള്‍. ഭാരവാഹികളായ സലീം കല്‍പ്പറ്റ, ആനന്ദന്‍, ഷൗക്കത്ത് പഞ്ചിലി എന്നിവര്‍ ചേര്‍ ന്നാണ് തുക കൈമാറിയത്. ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.