കോണ്‍ഗ്രസ്സ് എസ്സില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി.
തൊണ്ടര്‍നാട് പഞ്ചായത്തില്‍ നാരങ്ങച്ചാല്‍ പ്രദേശത്ത് കോണ്‍ഗ്രസ്സ് ഐയ്യില്‍ നിന്നും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ്സ് എസ്സില്‍ ചേര്‍ന്ന 43 കുടുംബങ്ങളിലെ 140 ഓളം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി.യോഗം കോണ്‍ഗ്രസ്സ് എസ്സ് ജില്ലാ പ്രസിഡന്റ് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം എന്‍പി.രജിത്ത് പതാക കൈമാറി പ്രവര്‍ത്തകരെ സ്വീകരിച്ചു.വിപുലമായ മണ്ഡല കണ്‍വന്‍ഷന്‍ നടത്തുവാനും,മുഴുവന്‍ കോണ്‍ഗ്രസ്സ് എസ്സ് പ്രവര്‍ത്തകരും ചന്തു മാസ്റ്ററുടെ വിജയത്തിനായി രംഗത്തു ഇറങ്ങുവാനും തീരുമാനിച്ചു.യോഗത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സ്ഥാനാര്‍ത്ഥിയും സിപിഎം നേതാവുമായ ചന്തു മാസ്റ്റര്‍ സംസാരിച്ചു.കോണ്‍ഗ്രസ്സ് എസ്സ് ജില്ലാ നേതാക്കളായ ബേബി ബത്തേരി ,ജില്ല.സെക്രട്ടറി അരുണ്‍ കുമാര്‍,മനോജ് കൂവണ,സിബു ആന്റണി,സമദ് ചാലില്‍ എന്നിവര്‍ സംസാരിച്ചു.