ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം

0
ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണി ക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. സംവരണം നൽകുന്നതിനാണ് ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം നൽകാനാണ് നടപടികൾ തുടങ്ങിയത്.

സുപ്രീംകോടതിയുടെ ഉത്തരവിന് തുടർച്ചയായാണ് കേന്ദ്ര സർക്കാർ നടപടി. സാമൂഹ്യക്ഷേമമന്ത്രാലയം ട്രാൻസ്‌ ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു. വ്യത്യസ്തങ്ങളായ നിരവധി സാമൂഹ്യപ്രശ്‌ന ങ്ങൾ ട്രാൻസ്‌ജെൻഡേഴ്‌സ് അനുഭവിക്കുന്നുണ്ട്. മുഖ്യധാര യിൽ അത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം പ്രധാനം ചെയ്യുക എന്നതാണ് ഇതിന് പരിഹാരം.

സാമുഹ്യക്ഷേമ മന്ത്രാലയം വിവിധതലത്തിൽ നടത്തിയ ചർച്ചകളിലാണ് ഈ തീരുമാനം ഉയർന്നുവന്നത്. കേന്ദ്രമന്ത്രിസഭാ യോഗം നിർദേശം അംഗീകരിച്ചതിന് ശേഷം പാർലമെന്റിന്റെ അനുവാദം തേടിയാകും നടപ്പാക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!