ക്ലാസ്സ്മുറികളില്‍ നിന്നും നാടിന്റെ മക്കളിലേക്ക്

0

വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എന്‍ എസ് എസ് 168 & 263 യൂണിറ്റുകള്‍ വോളന്റിയേഴ്‌സ് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന നമ്മുടെ ദത്ത് ഗ്രാമമായ ഗോദാവരി കോളനി സന്ദര്‍ശിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ അനസ് എം എം,റിതിന് രാജ് എന്നിവരുടെ നേതൃത്വത്തില്‍ വോളന്റിയേഴ്‌സ് ഗ്രാമനിവാസികളുമായി സംവദിക്കുകയും അവരുടെ പ്രശ്‌നങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും ചെയ്തു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുരുകേശന്‍ പി. എസ് അവര്‍കളുടെ മേല്‍നോട്ടത്തില്‍ അവരുടെ ആരോഗ്യനില മനസിലാക്കുന്നത്തിനും പോഷകാഹാരക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് അറിയുന്നതിനായി ഹെല്‍ത്ത് സര്‍വ്വേ നടത്തി.അവര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് കൂടുത്തല്‍ മനസിലാക്കാനും അവരുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി സര്‍വ്വേ നടത്തുകയും അതോടോപ്പം അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കാനും അവരുടെ ആവശ്യങ്ങള്‍ അധികാരികളെ അറിയിക്കുകയും ചെയ്തു.പുതുതലമുറയെ കാര്‍ന്ന് തിന്നുന്ന ലഹരി എന്ന വിപത്തിനെ കുറിച്ച് ഗ്രാമനിവാസികള്‍ക് അവബോധം സൃഷ്ടിക്കുന്നതിനായി ലഹരിക്കെതിരെയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയും നിരക്ഷരരോട് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്തു.ഗ്രാമത്തിലുളള മുതിര്‍ന്ന വ്യക്തികളോടും കുട്ടികളോടും ഒപ്പം സമയം ചെലവഴിച്ച് ഗ്രാമത്തെകുറിച്ച് കുടുതല്‍ മനസിലാക്കാനും ശ്രമിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!