ബാലാവകാശ വാരാചരണം ആശങ്ക പങ്കിട്ട് കുട്ടികള്‍

0

ചൈല്‍ഡ്‌ലൈന്‍ സെ ദോസ്തി -ബാലാവകാശ വാരാ ചരണത്തിന്റെ ഭാഗമായി കുട്ടികള്‍ പ്രമുഖ വ്യക്തിത്വങ്ങളു മായി മുഖാമുഖം നടത്തി.കല്‍പ്പറ്റ എം എല്‍ എ സികെ ശശീ ന്ദ്രന്‍, സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ കെ രാജേഷ്, ജില്ലാപോലീസ് മേധാവി ജി. പൂങ്കുഴലി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.യു സ്മിത എന്നിവരുമായി ആദ്യ ദിനം കുട്ടികള്‍ കൂടിക്കാഴ്ച നടത്തി.കുട്ടികളുടെ മേല്‍ നടക്കുന്ന അതിക്രമങ്ങളും ചൂഷണങ്ങളും ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ടു.

കുട്ടികളുടെ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍, ബാലവേല, ബാലവിവാഹം,ലൈംഗികാതിക്രമങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, ലഹരി ദുരുപയോഗം, നിയമനടപടികളിലെ പോരായ്മകളും കുറ്റവാളികള്‍ രക്ഷപ്പെടുന്നതുമായ സാഹചര്യം, സര്‍ക്കാരു കള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കേണ്ട പദ്ധതികളും പരിപാടി കളും, സാധാരണ നിലയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാത്ത തിലുള്ള ആശങ്കകള്‍ എന്നിവ കുട്ടികള്‍ ഉന്നയിച്ചു. ആവ ശ്യ മായ എല്ലാ പിന്തുണയും സഹായങ്ങളും എം എല്‍ എയും, സബ് ജഡ്ജും,ജില്ലാ പോലീസ് മേധാവിയും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുംഉറപ്പ് നല്‍കി. കുട്ടികളുടെ പ്രതിനിധി കളായി ഫാത്തിമ നിലൂഫര്‍, സുധീര്‍ത്ഥ എന്നിവര്‍സംബന്ധിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ സി.കെ ദിനേശന്‍,
കോ-ഓഡിനേറ്റര്‍ എ.സി ദാവൂദ്, കൗണ്‍സിലര്‍ അനിഷ ജോസ്, ടീംമെമ്പര്‍മാരായ സതീഷ് കുമാര്‍, ജിതിന്‍ കുമാര്‍ എം എന്നിവര്‍ നേതൃത്വം നല്‍കി.
കോ-ഓഡിനേറ്റര്‍.

Leave A Reply

Your email address will not be published.

error: Content is protected !!