.മരത്തില്‍ കുടുങ്ങിക്കിടന്നയാളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്തി.
തവിഞ്ഞാല്‍ പാറക്കെട്ട് മുള്ളന്‍കുഴി ജോസ് എന്നയാളുടെ കൃഷിസ്ഥലത്ത് മരം മുറിക്കുകയായിരുന്ന അമ്പലവയല്‍ പടിഞ്ഞാറയില്‍ ജോര്‍ജ്ജ് ആണ് ഏകദേശം 40 അടി ഉയരത്തില്‍ മരത്തില്‍ കുടുങ്ങിയത്.മുറിക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍പെട്ട് ജോര്‍ജ്ജ് തലകീഴായി കുടുങ്ങി കിടക്കുകയായിരുന്നു.
മാനന്തവാടി ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്‍,എന്‍ആര്‍ ചന്ദ്രന്‍ , ധനീഷ് കെ, ബിനു എം.ബി. ,ഷാഹുല്‍ ഹമീദ്, ജി ജുമോന്‍ ,മിഥുന്‍ എന്നിവര്‍ അടങ്ങിയ സംഘം മരത്തില്‍ കയറി വലയുടെ സഹായത്തോടെ ജോര്‍ജ്ജിനെ രക്ഷപ്പെടുത്തി