കാര്‍ഷിക പുരോഗമന സമിതി നില്‍പ്പ് സമരം സംഘടിപ്പിച്ചു

0

കാര്‍ഷിക പുരോഗമന സമിതി വൈത്തിരി യൂണിറ്റിന്റെ നേതൃത്വത്തില്‍ പഴയ വൈത്തിരി കൃഷി ഭവനു മുന്‍പില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.വയനാട്ടിലെ നേന്ത്രക്കായയുടെ തറവില നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കുക, വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന വന്യ മൃഗങ്ങളെ ശുദ്ര ജീവികളായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

സമരം ഫാദര്‍ ജോണ്‍ പുളിന്താനത് ഉദ്ഘാടനം ചെയ്തു, കാര്‍ഷിക പുരോഗമന സമിധി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു, ഫാദര്‍ വിനില്‍ ഒലിവ്മല, റോഷന്‍ വൈത്തിരി, തദ്ദേവുസ് എന്നിവര്‍ സംസാരിച്ചു.ജില്ലയിലെ വിവിധ കൃഷി ഭവനുകള്‍ക്കു മുന്‍പില്‍ കാര്‍ഷിക പുരോഗമന സമിതി നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!