പത്രിക സമര്‍പ്പണം നാളെ മുതല്‍

0

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ ഇറങ്ങും. നാളെ മുതല്‍ 19വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 20ന് ആണ് പത്രികകളുടെ സൂക്ഷമപരിശോധന. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.

തെരഞ്ഞെടുപ്പ് വിജ്ഞാപനം കമ്മീഷന്‍ പുറപ്പെടുവിക്കുന്നതിനൊപ്പം അതത് വരണാധികാരികള്‍ തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തുന്നതോടെയാണ് പത്രികകള്‍ സ്വീകരിച്ചു തുടങ്ങുന്നത്. 12 മുതല്‍ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും 3നും ഇടയ്ക്ക് പത്രികകള്‍ സമര്‍പ്പിക്കാം.

തദ്ദേശസ്ഥാപനത്തിലെ വോട്ടര്പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രമേ അവിടത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവൂ.21 വയസാണുകുറഞ്ഞ പ്രായപരിധി.ഗ്രാമപഞ്ചായത്തില്‍ മത്യരിക്കുന്നതിന് 1000 രൂപയും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളില്‍ യഥാക്രമം 2000,3000 രൂപ വീതവും നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം കെട്ടിവെയ്ക്കണം.മുന്‍സിപ്പാലിറ്റികളില്‍ 2000 രൂപയും കോര്‍പറേഷനില്‍ 3000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. പട്ടിക വിഭാഗക്കാര്‍ പകുതി തുക നല്‍കിയാല്‍ മതി.

Leave A Reply

Your email address will not be published.

error: Content is protected !!