ആരോഗ്യരംഗത്ത് സമൂലമായ മാറ്റം ലക്ഷ്യമാക്കി നടപ്പാക്കാനുദ്ദേശിക്കുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ കരട് മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിഷേധ സൂചകമായി ഇന്ന് സ്വകാര്യ ലാബ് സംരക്ഷണ ദിനം ആചരിക്കും.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലബോറട്ടറികളുടെ ഭൗതിക സാഹചര്യം മനസിലാക്കാതെയും പരിഗണിക്കാതെയുമുള്ള അപ്രായോഗിക നിര്‍ദേശങ്ങളാണ് കരട് മാനദണ്ഡങ്ങളില്‍ പറയുന്നത്. ഇത് മൂലം സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളും അടച്ച് പൂട്ടേണ്ട ഗതി വരും. 500 ചതുരശ്ര അടി വിസ്തൃതി മിനിമ മില്ലാത്തവര്‍ ലാബ് നാടത്തേണ്ടേന്നാണ് പറയുന്നത്. ഈ നിലപാടിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വന്‍കിട ലാബുകളെ സംരക്ഷിക്കാനുള്ള നീക്കമാണോ ഇതെന്നും സംശയമുണ്ടെന്നും, വിഷയത്തില്‍ പ്രതിഷേധിച്ച് നാളെ സ്വകാര്യ ലാബ് സംരക്ഷണ ദിനം ആചരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് സോജി സിറിയക്, സെക്രട്ടറി സി പ്രതാപ് വാസു, ജനറല്‍ സെക്രട്ടറി പി എസ് വിജയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.