വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ ഒമാന്‍ ഭരണാധികാരിക്ക് യോഗ്യതാപത്രം കൈമാറി
ഒമാനുമായി നയതന്ത്ര ബന്ധങ്ങളുള്ള വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരിൽ നിന്നും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് യോഗ്യതാപത്രം സ്വീകരിച്ചു. ബുധനാഴ്ച രാവിലെ അൽ ബര്‍ഖ രാജകൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഒമാനിലേക്ക് പുതിയതായി നിയമിതരായെത്തിയ സ്ഥാനപതിമാരിൽ നിന്നും യോഗ്യതാപത്രം സ്വീകരിച്ചത്. ഒമാൻ വിദേശകാര്യ മന്ത്രി സായിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.