കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി ഓഫീസില്‍ വിവരം അറിയിക്കണം

0

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ടിട്ടുളള കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിന് വയനാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷയോടൊപ്പം പരീക്ഷ എഴതുവാന്‍ അനുവദിച്ച് കൊണ്ടുളള ആരോഗ്യ വകുപ്പിന്റെ അനുമതി പത്രം, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം(അഡ്മിഷന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍) എന്നിവ കൂടി ഹാജരാക്കണം. കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തിയാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുളളു. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രത്തില്‍ ചീഫ് സൂപ്രണ്ട് നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്നു പരീക്ഷ ഏഴുതണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിനകം തിരികെ പോകുമെന്ന സത്യവാങ്മൂലം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് നല്‍ണം. അപേക്ഷ സമര്‍പ്പിക്കേണ്ട ഇ മെയില്‍ വിലാസം- dowyd.psc@kerala.gov.in.

Leave A Reply

Your email address will not be published.

error: Content is protected !!