സ്ത്രി ശാക്തീകരണത്തിന്റെ വേറിട്ട വഴി ; അയോധന മുറകളുമായി വനിതകൾ

0

സ്ത്രി ശാക്തീകരണത്തിന്റെ വേറിട്ട വഴിയിൽ കരുത്ത് തെളിയിച്ച് ജില്ലയിൽ വനിതകളുടെ വിജിലന്റ് ഗ്രൂപ്പിനു തുടക്കമായി. 1038 വനിതകളാണ് കാരാട്ടെ ,കളരി, യോഗ അഭ്യസത്തിലൂടെ പ്രഥമ വിജിലന്റ് ഗ്രൂപ്പിൽ പരിശീലനം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്തും,  ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായാണ്  പദ്ധതി ആവിഷ്കരിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനും സ്ത്രീ-ശിശു സൗഹൃദഅന്തരീക്ഷം ഉണ്ടാക്കുന്നതിനുമായാണ് വിജിലന്റ് ഗ്രൂപ്പ് രൂപികരിച്ചത്. സുരക്ഷയുടെ സ്വയം പാഠങ്ങളാണ് അഭ്യസിക്കുന്നത്.


സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങളെ  പ്രതിരോധിക്കുക, അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ നേരിടുന്നവർക്ക് പിന്തുണയും സഹായവും നൽകുക തുടങ്ങിയ കാര്യങ്ങളാണ് അഭ്യസിച്ചിരിക്കുന്നത്.  ആത്മവിശ്വാസം വളർത്തുവാനും സ്വയം മുന്നേറുവാനുമാണ് പരിശീലനത്തിലൂടെ അഭ്യസിക്കുന്നത്. ജില്ലയിലെ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 2 പേരെയാണ് പരിശീലനം പൂർത്തിയാക്കിയത്.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എം ഷൈജു, കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ വാസു പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!