പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍

0

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷികപദ്ധതിയുടെ ഭാഗമായി വളര്‍ത്തു നായകള്‍ക്കും പൂച്ചകള്‍ക്കും സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. പദ്ധതി മാര്‍ച്ച് 8 ന് ചീക്കല്ലുര്‍ സാംസകാരിക നിലയത്തില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കമല രാമന്‍  നിര്‍വ്വഹിക്കും. മാര്‍ച്ച് 8 ന് ചിറ്റാളൂര്‍കുന്ന് പാല്‍ ഡിപ്പോ, നടവയല്‍ മൃഗാശുപത്രി, പാടികുന്ന് അപ്പാരല്‍ പാര്‍ക്ക് , കാവടം വാട്ടര്‍ഷെഡ് ,നെല്ലിയമ്പം, ചുള്ളിപ്പുര കോളനികള്‍, വരദൂര്‍ മൃഗാശുപത്രി, എടക്കൊമ്പം, വരദൂര്‍ തരംഗിണി ക്ലബ് , വരദൂര്‍ പാല്‍ സൊസൈറ്റി, താഴെ കരണി ,

പാടാരിക്കുന്നു അംഗനവാടി , വള്ളിപ്പറ്റ മേലെകരണി എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടക്കും. 9 ന് വെള്ളച്ചിമൂല, അമ്പലക്കുന്ന് , മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ , കൊഴിഞ്ഞങ്ങാട് , പുളിക്കല്‍ക്കുന്ന് , ചെറുവടി , തേര്‍വാടിക്കുന്ന്, കരണി വെറ്ററിനറി സബ്സെന്റര്‍ , ചോമാടി കുറുമ കോളനി , പുതൂര്‍ വായന ശാല , അരിമുള വെറ്ററിനറി സബ്സെന്റര്‍, മുളപറമ്പത്തുകുന്ന് കനാല് റോഡ് പരിസരം എന്നീ പ്രദേശങ്ങളിലും ക്യാമ്പുകള്‍ ഉണ്ടാകും.

പേവിഷ പ്രതിരോധ കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ ഹാജരാക്കി എല്ലാ വളര്‍ത്തു നായകള്‍ക്കും ലൈസന്‍സ് എടുക്കേണ്ടതാണെന്ന്  പള്ളിക്കുന്ന് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!